നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തി

നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തി
Advertisement
Jan 24, 2022 03:34 PM | By Adithya O P

പത്തനംതിട്ട: 2018 – 2019 ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തി. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരിൽ ദേവസ്വം ഉദ്യോഗസ്ഥർ ഒരു കോടിയിലധികം രൂപ തട്ടിച്ചെന്നാണ് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ.

വിജിലൻസ് പ്രതി ചേർത്ത നാല് ഉദ്യോഗസ്ഥർക്കെതിരെ മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴും ദേവസ്വം ബോർഡ് നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. കൊല്ലത്തുള്ള ജെപി ട്രേഡേഴ്സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്.

തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോ‍ർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്.

30ലക്ഷം ചെലവാക്കിയ അന്നദാനത്തിൻെറ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി.ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിൻെറ മറവിൽ അഴിമതിപ്പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി.

ബാങ്കു വഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിൻെറ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു വ്യാജ രേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്. കണ്ടത്തലുകള്‍ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്ത വിജിലൻസിന് കൈമാറാൻ നിർബന്ധിരായി.

നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി,ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർ‍ഡ് കൈകൊണ്ടില്ല.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലു അതും തള്ളി. പക്ഷെ വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ തന്ത്രപ്രധാനമായ തസ്സതികളിയിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോള്‍ നിയമിച്ചത്.

അതേസമയം വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരാണന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും ദേവസ്വം പ്രസിഡൻ്റ് കെ.അനന്തഗോപൻ പ്രതികരിച്ചു

In Nilakkal, crores of rupees were swindled under the guise of food distribution

Next TV

Related Stories
രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

May 17, 2022 07:14 PM

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

May 17, 2022 07:08 PM

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ...

Read More >>
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

May 17, 2022 03:10 PM

പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

കൂളിമാട് കടവ് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ്...

Read More >>
Top Stories