രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം
Jan 24, 2022 03:30 PM | By Vyshnavy Rajan

അഹമ്മദാബാദ് : രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ താമസിക്കുന്ന 26-കാരിയാണ് ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകിയത്.

യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭർത്താവിനെതിരേ കേസെടുത്തതായും പ്രാഥമിക അന്വേഷണം ആരംഭിച്ചതായും സാറ്റലൈറ്റ് പോലീസ് അറിയിച്ചു. നാഗ്പുർ സ്വദേശികളായ പരാതിക്കാരിയും ഭർത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്.

അടുത്തവർഷം തന്നെ ദമ്പതിമാർക്ക് ആൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറിൽ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. കുഞ്ഞ് വേണ്ടെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. തുടർന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭർത്താവ് നിരാകരിച്ചു.

ഇതേച്ചൊല്ലി ദമ്പതിമാർ വഴക്കിടുന്നതും പതിവായി. പിന്നാലെ മർദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മൊബൈൽ ഫോൺ കൊണ്ട് നെറ്റിയിൽ അടിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

പെൺകുട്ടികൾക്കായി പി.ജി. ഹോസ്റ്റൽ നടത്തുന്ന ഭർത്താവ് രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ആക്രമിച്ചെന്നും തുടർന്ന് ഭർതൃമാതാപിതാക്കളെ വിവരമറിയിച്ചെങ്കിലും അവർ തന്നെ വഴക്കുപറയുകയാണ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

കഴിഞ്ഞമാസം മദ്യപിച്ചെത്തിയ ശേഷവും ഭർത്താവ് മർദിച്ചു. താൻ ഹോസ്റ്റൽ നടത്തിപ്പിന് എതിരുനിൽക്കുന്നതായി ആരോപിച്ചാണ് മർദിച്ചത്. ചില പെൺകുട്ടികൾ ഹോസ്റ്റൽ ഒഴിവാക്കി പോയെന്നും അതിന് കാരണം താനാണെന്നും പറഞ്ഞാണ് ഭർത്താവ് ആക്രമിച്ചതെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

He said he wanted a second child; Husband brutally abuses wife

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories