ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Advertisement
Jan 24, 2022 02:49 PM | By Vyshnavy Rajan

ഈരാറ്റുപേട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് തിരുവഴിയാട് സ്വദേശി യുവാവ് അറസ്റ്റിൽ. റിയാസാണ് (35) കണ്ണൂരിൽ പിടിയിലായത്. വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപെട്ട അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

പാലക്കാടു നിന്ന് ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറിയെടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിച്ചു. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്കൂളിനു സമീപം ഇറക്കിവിട്ട് പ്രതി കടന്നു.

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇല്ലാതിരുന്നതിനാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ, എഎസ്ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ജിനു, സിവിൽ പൊലീസ് ഓഫിസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Man arrested for molesting schoolgirl he met on Instagram

Next TV

Related Stories
 ഭാര്യ മകനെ വിവാഹം ചെയ്തു; പരാതിയുമായി ഭർത്താവ്

May 19, 2022 08:03 PM

ഭാര്യ മകനെ വിവാഹം ചെയ്തു; പരാതിയുമായി ഭർത്താവ്

ഭാര്യ മകനെ വിവാഹം ചെയ്തു, പരാതിയുമായി...

Read More >>
തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

May 19, 2022 03:44 PM

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

തെരുവില്‍ അലഞ്ഞ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു, രണ്ടു പേര്‍...

Read More >>
കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

May 19, 2022 11:54 AM

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു, മനംനൊന്ത് യുവതി ആത്മഹത്യ...

Read More >>
പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

May 18, 2022 03:25 PM

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം, പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ...

Read More >>
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

May 18, 2022 01:45 PM

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍...

Read More >>
ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

May 18, 2022 12:00 PM

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ...

Read More >>
Top Stories