ഫാർമസിസ്റ് അവധിയിൽ; വടകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്നെടുത്ത് കൊടുക്കുന്നതും ഡോക്ടർ

ഫാർമസിസ്റ് അവധിയിൽ; വടകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്നെടുത്ത് കൊടുക്കുന്നതും ഡോക്ടർ
Advertisement
Jan 24, 2022 01:22 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് വടകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്നെടുത്ത് കൊടുക്കുന്നതും ഡോക്ടർ. ഫാർമസി ജീവനക്കാരൻ അവധിയിൽ പോയതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് മെഡിക്കൽ ഓഫീസർ ഫാർമസി കൗണ്ടറിലും സേവനം തുടങ്ങിയത്.

വടകര താഴെയങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തി ലാണ്ഡോക്ടര്‍ അധിക സേവനം ചെയ്യുന്നത്. കഴിഞ്ഞ മൂന്നുദിവസമായി താഴെയങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിലെ സ്ഥിതി ഇങ്ങിനെയാണ്. കുറിക്കുന്ന മരുന്നെടുത്ത് കൊടുക്കാൻ ആളില്ലാഞ്ഞതോടെ, രോഗികൾ മടങ്ങിപ്പോകേണ്ട അവസ്ഥയായി.

ഫാർമസി ജീവനക്കാരൻ മെഡിക്കൽ അവധിയിൽ പോയതോടെ, രോഗികൾ വലഞ്ഞു. സ്ഥിതി രൂക്ഷമായതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം മെഡി. ഓഫീസർ ഡോ. സുനിത തന്നെ ചുമതലയേറ്റെടുത്തത്. മറ്റൊരു ഡോക്ടറായ സൗമ്യ രോഗികളെ പരിശോധിച്ച് മരുന്നെഴുതുമ്പോൾ, മരുന്നെടുത്തു നൽകാനും ഡോക്ടറാണുള്ളത്.

തീരദേശ മേഖലയുടെ പ്രധാന ആശ്രയമായ ഇവിടെ ദിവസവും ശരാശരി 300 രോഗികളെത്താറുണ്ടെന്നാണ് കണക്ക്. മൂന്ന് ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ കൊവിഡ് ബാധിതനായി നിരീക്ഷണത്തിലാണ്. അസുഖത്തെ തുടർന്ന് നാലുദിവസമായി ഫാർമസിസ്റ്റ് അവധിയിൽ പോയതോടെയാണ് സ്ഥിതി വഷളായത്.

നേരത്തെ 2 ഫാർമസിസ്റ്റുകളുണ്ടായിരുന്നെങ്കിലും ഒരാൾ സ്ഥലം മാറിയപ്പോയ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. താത്ക്കാലിക സംവിധാനമൊരുക്കാൻ വടകര നഗരസഭ നടപടികൾ തുടങ്ങിയെങ്കിലും പ്രശ്നപരിഹാരത്തിന് ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Pharmacist on leave; The doctor also prescribes medicine at the Vadakara Family Health Center

Next TV

Related Stories
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും

May 20, 2022 07:18 AM

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം...

Read More >>
സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

May 20, 2022 07:09 AM

സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

May 19, 2022 11:07 PM

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച...

Read More >>
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 19, 2022 07:29 PM

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

May 19, 2022 07:16 PM

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ്...

Read More >>
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

May 19, 2022 06:00 PM

പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട സമര നായിക കന്നിയമ്മ...

Read More >>
Top Stories