എന്താണ് ബ്ലാക് ഫം​ഗസ്…? രോ​ഗലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും

എന്താണ് ബ്ലാക് ഫം​ഗസ്…? രോ​ഗലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും
Sep 24, 2021 11:39 AM | By Truevision Admin

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികനാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം.

എന്താണ് ബ്ലാക് ഫം​ഗസ് ?

ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്.

രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം ഇല്ലാതെ വരുമ്പോള്‍ ആ ഭാഗത്തിന് കറുത്ത നിറമാകുന്നു. ഒരുപക്ഷെ ഈ കറുത്ത നിറം കാണുന്നതുകൊണ്ടാകാം ബ്ലാക്ക് ഫംഗസ് എന്ന് പേര് വന്നത്.

യെല്ലോ ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഫംഗസിന്റൈ വിഭാഗത്തെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ നടന്നിട്ടില്ല. ക്യാന്‍ഡിഡ എന്നു പറയുന്ന ഫംഗസ് ആണ് വൈറ്റ് ഫംഗസ് രോഗത്തിന് കാരണം.

രുപക്ഷെ ഈ ഫംഗസിനെ വെള്ളനിറമായതിനാലാവാം വൈറ്റ് ഫംഗസ് എന്ന് അറിയപ്പെടുന്നത്. വൈറ്റ് ഫംഗസിനെക്കുറിച്ചും യെല്ലോ ഫംഗസിനെക്കുറിച്ചും നിലവില്‍ വ്യാകുലപ്പെടേണ്ട സാഹചര്യം ഇല്ല.

ബ്ലാക്ക് ഫംഗസ് ഇത്രയ്ക്ക് ഗുരുതരമാകാനുള്ള കാരണം. ഉറവിടം ?

മണ്ണിലും വായുവിലുമെല്ലാം മ്യൂക്കോര്‍മൈക്കോസിസ് ഫംഗസ് ഉണ്ട്. എന്നാല്‍ അത് രോഗം ഉണ്ടാക്കണമെന്നില്ല. പ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിലാണ് രോഗമായി ബാധിക്കാറുള്ളത്. മുന്‍പ് പലപ്പോഴും പലരിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്രയധികം സ്റ്റാറ്റിസ്റ്റിക്‌സുകളിലേക്ക് നാം പോയിട്ടില്ല.

കൊവിഡ് കാലത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരും മുന്‍പത്തേക്കാള്‍ കൂടുതലാണ്. കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടാകം. കൊവിഡ് വൈറസ് തന്നെ ഷുഗര്‍ വാല്യൂസ് നോര്‍മല്‍ ആക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന് റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഷുഗര്‍ വാല്യൂ കൂടുതലുള്ളവര്‍ക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. അയണ്‍ കണ്ടന്റ് കുറവും കൊവിഡ് വര്‍ധിക്കാന്‍ കാരണമാണ്. അതും ഈ ഒരവസ്ഥയില്‍ ബ്ലാക്ക് ഫംഗസ് രോഗവും വര്‍ധിക്കാന്‍ കാരണമാകുന്നു.

രോ​ഗലക്ഷണങ്ങൾ

മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്.

കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്. പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.

പ്രതിരോധ മാർ​ഗങ്ങൾ

സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം.

ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.

What is Black FunGus? Disease symptoms and preventive measures

Next TV

Related Stories
ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

Oct 18, 2021 08:45 AM

ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

അതിനാൽ, നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കാതെ ബദാം പാൽ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കരുത്, ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടത്...

Read More >>
ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

Oct 16, 2021 07:07 AM

ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

ജലം മാത്രം കുടിച്ച് ഉപവസിയ്ക്കുന്ന രീതിയാണിത്. വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ...

Read More >>
പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Oct 15, 2021 09:37 PM

പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുഖവും വായും നമ്മുടെ വ്യക്തിത്വത്തിൽ നിർണായകമാണ്. സൗന്ദര്യമല്ല, പകരം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനം. അതുപോലെ തന്നെ നല്ല ആരോഗ്യം എന്നാൽ...

Read More >>
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

Oct 14, 2021 09:30 PM

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്.കാരണം...

Read More >>
പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Oct 13, 2021 10:33 PM

പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും...

Read More >>
തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

Oct 12, 2021 09:10 AM

തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ്...

Read More >>
Top Stories