ഭാര്യയെ കൊല്ലാൻ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍

ഭാര്യയെ കൊല്ലാൻ  വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍
Advertisement
Jan 24, 2022 11:35 AM | By Adithya O P

ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കൊല്‍ക്കൊത്ത സ്വദേശി(40) അറസ്റ്റില്‍. തന്‍റെ അനുമതിയില്ലാതെ ഭാര്യ സ്മാര്‍ട് ഫോണ്‍ വാങ്ങിയതിനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശത്തുള്ള നരേന്ദ്രപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ആള്‍ പിടിയിലായിട്ടുണ്ട്. അക്രമി ഏല്‍പ്പിച്ച മറ്റൊരു പ്രതിയെ പൊലീസ് തിരയുകയാണ്.

ഏതാനും മാസങ്ങൾക്കുമുമ്പ് ഭർത്താവ് രാജേഷ് ഝായോട് സ്‌മാർട് ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹം നിരസിച്ചുവെന്നും യുവതി പറയുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടായിരുന്ന യുവതി അതിലൂടെ ലഭിച്ച പണം കൊണ്ട് ഈയിടെ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു.

ഇതറിഞ്ഞ ഭര്‍ത്താവ് പ്രകോപിതനാവുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച രാത്രി വീടിന്‍റെ ഗെയ്റ്റ് അടയ്ക്കാന്‍ പോയ യുവാവ് പിന്നെ റൂമിലേക്ക് തിരികെ വന്നില്ല.

സംശയം തോന്നിയ യുവതി ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.അക്രമികളിൽ ഒരാളെയും ഭർത്താവിനെയും അവർ പിടികൂടി. ആഴത്തില്‍ മുറിവേറ്റ യുവതിയുടെ തൊണ്ടയില്‍ ഏഴ് തുന്നലുണ്ട്. 

Husband arrested for plotting to kill wife

Next TV

Related Stories
ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

May 19, 2022 04:36 PM

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍...

Read More >>
സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

May 19, 2022 04:09 PM

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി, സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ...

Read More >>
കോണ്‍ഗ്രസ്  നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

May 19, 2022 03:26 PM

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു...

Read More >>
 കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

May 19, 2022 12:50 PM

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു, പൊലീസിൽ പരാതി യുവാവ് ...

Read More >>
ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

May 19, 2022 11:41 AM

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി, മൂന്ന് പേർക്ക് ദാരുണന്ത്യം...

Read More >>
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

May 19, 2022 10:39 AM

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില...

Read More >>
Top Stories