കേരളത്തില്‍ ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്  45,449 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
Jan 23, 2022 10:05 PM | By Susmitha Surendran

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 9017, കൊല്ലം 577, പത്തനംതിട്ട 1146, ആലപ്പുഴ 567, കോട്ടയം 1225, ഇടുക്കി 415, എറണാകുളം 2901, തൃശൂര്‍ 5086, പാലക്കാട് 835, മലപ്പുറം 698, കോഴിക്കോട് 3229, വയനാട് 260, കണ്ണൂര്‍ 1494, കാസര്‍ഗോഡ് 511 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട് · വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,53,867), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,22,68,609) നല്‍കി. · 15 മുതല്‍ 17 വയസുവരെയുള്ള ആകെ 66 ശതമാനം (10,07,879) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,11,712) · ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 191 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 199%, 91%, 118%, 58%, 26% 101% വര്‍ധിച്ചിട്ടുണ്ട്.

Covid-19 has been confirmed in 45,449 people in Kerala today

Next TV

Related Stories
#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

Apr 19, 2024 03:25 PM

#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ. ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ...

Read More >>
#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

Apr 19, 2024 03:10 PM

#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍...

Read More >>
#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Apr 19, 2024 02:24 PM

#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ്...

Read More >>
#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും

Apr 19, 2024 02:06 PM

#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും

സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ്...

Read More >>
#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Apr 19, 2024 01:46 PM

#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു....

Read More >>
#beaten |  'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

Apr 19, 2024 01:38 PM

#beaten | 'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ്...

Read More >>
Top Stories