നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനിയും ; കരിമ്പനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനിയും ; കരിമ്പനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
Sep 24, 2021 11:31 AM | By Truevision Admin

തൃശ്ശൂര്‍ : നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനിയും സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‍. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ്‌ കരിമ്പനി ഉണ്ടാകുന്നത്.

കരിമ്പനി എങ്ങനെ പടരുന്നു?

കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ എന്ന പ്രാണിയാണ് കരിമ്പനി പരത്തുന്നത്. പൊടിമണ്ണില്‍ മുട്ടയിട്ട് വിരിയിക്കുന്ന ഒരു തരം പ്രാണിയാണ് ഈ മണലീച്ചകള്‍. അതുകൊണ്ടു തന്നെ, പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ധാരാളമായി കാണാം.

പകല്‍ സമയത്ത് പൊതുവെ അക്രമകാരികളല്ലെങ്കിലും മരക്കൊമ്പുകളില്‍ ചെന്നെല്ലാം അവരെ ഉപദ്രവിക്കുകയാണെങ്കില്‍ കടിക്കുവാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് മണലീച്ചകളുടെ സാന്നിദ്ധ്യം പലയിടങ്ങളിലും കാണുന്നുണ്ട്. എന്നാല്‍ രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണ്.

രോഗബാധിതയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്കു പകരാം. അണുവിമുക്തമാക്കാത്ത സൂചികള്‍ വഴിയും ഇഞ്ചക്ഷന്‍ സൂചികള്‍ പങ്കുവയ്ക്കുന്നതിലൂടെയും കരിമ്ബനി പകരാം.

കരിമ്പനിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

ശരീരത്തിലെ തൊലി കറുക്കുന്ന ലക്ഷണമുള്ളതിനാല്‍ തന്നെ കാലാ (കറുപ്പ്), ആസാര്‍ (രോഗം)എന്നീ വാക്കുകളാല്‍ ‘കാലാ ആസാര്‍’ എന്നും ഈ അസുഖത്തെ വിളിക്കുന്നു. അത് കൊണ്ടാണ് മലയാളത്തില്‍ കരിമ്പനി എന്ന് വിളിക്കുന്നത്. മണലീച്ചകളുടെ കടിയേറ്റത്തിനു ശേഷം 10 മുതല്‍ മാസങ്ങള്‍ക്കു അകം തൊലിയില്‍ വ്രണങ്ങള്‍ കാണുന്നതാണ് ആദ്യലക്ഷണം.

വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും.

എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് കരിമ്പനി. രോഗം കാരണം രൂപപ്പെട്ട വ്രണങ്ങള്‍ ചികിത്സയ്ക്കു ശേഷവും നിലനില്‍ക്കാനും ചര്‍മത്തില്‍ വൈരൂപ്യം ഉണ്ടാകാനും സാധ്യതയുണ്ട്.

എങ്ങനെ കരിമ്പനിയെ പ്രതിരോധിക്കാം?

മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. സൂര്യന്‍ ഉദിക്കുന്ന ആദ്യ ഒരു മണിക്കൂറും അവസാന ഒരു മണിക്കൂറിലുമാണ് സാന്‍ഡ് ഫ്ലൈ കൂടുതല്‍ കടിക്കാറുള്ളത്.

വീടുകളില്‍ ഇവയ്ക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയില്‍ മുക്കിയ കിടക്കവലകള്‍ ഉപയോഗിക്കുകയോ ചെയ്യാം.

പൊക്കമുള്ള സ്ഥലങ്ങളില്‍ കിടന്നാല്‍ സാന്‍ഡ് ഫ്ലൈ കടിക്കില്ല. ഉയര്‍ന്നു പറക്കാന്‍ ഇതിനു പ്രയാസമാണ്. ഫാന്‍ ഇടുന്നതും നല്ലതാണ്. സാന്‍ഡ് ഫ്ലൈക്ക് പറക്കാന്‍ കഴിയില്ല.

കൊതുകിനെക്കാള്‍ ചെറുതായത് കൊണ്ട് കൊതുക് വലയിലൂടെ സാന്‍ഡ് ഫ്ലൈ കയറാം. അതുകൊണ്ട് തന്നെ ഈ രോഗം ഉള്ള സ്ഥലങ്ങളില്‍ കൊതുക് വലയില്‍ കീടനാശിനി സ്പ്രേ ചെയ്യണം.

രോഗബാധിത പ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്ബോള്‍ ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളില്‍ (ഉദാ : കൈ, കാല്‍) DEET അടങ്ങുന്ന റിപ്പലന്‍റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം.

രോഗബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും അവിടെ സന്ദര്‍ശിക്കുന്നവര്‍ക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്.

Black fever in Kerala after NIP; What are the symptoms of tuberculosis?

Next TV

Related Stories
ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

Oct 18, 2021 08:45 AM

ബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം; എന്തെന്നല്ലേ...

അതിനാൽ, നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കാതെ ബദാം പാൽ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കരുത്, ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടത്...

Read More >>
ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

Oct 16, 2021 07:07 AM

ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

ജലം മാത്രം കുടിച്ച് ഉപവസിയ്ക്കുന്ന രീതിയാണിത്. വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ...

Read More >>
പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Oct 15, 2021 09:37 PM

പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുഖവും വായും നമ്മുടെ വ്യക്തിത്വത്തിൽ നിർണായകമാണ്. സൗന്ദര്യമല്ല, പകരം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനം. അതുപോലെ തന്നെ നല്ല ആരോഗ്യം എന്നാൽ...

Read More >>
ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

Oct 14, 2021 09:30 PM

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്; കാരണം ഇതാ

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത ചിലരില്‍ കൂടുതലാണ്.കാരണം...

Read More >>
പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Oct 13, 2021 10:33 PM

പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും...

Read More >>
തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

Oct 12, 2021 09:10 AM

തണ്ണിമത്തന്‍ തോടിന്റെ വെള്ളഭാഗം കഴിയ്ക്കണം...എന്തിനെന്നല്ലേ

വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ്...

Read More >>
Top Stories