പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയില്‍

പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയില്‍
Jan 23, 2022 01:16 PM | By Vyshnavy Rajan

മുംബൈ : മുംബൈയിലെ ഗോവണ്ടിയിൽ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതിൽ മൂന്ന് പേർ പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായിയത്.

ഒരു ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരമായ പീഡനം നടന്നത്. യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവശേഷം നാട് വിടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാൽ പൊലീസിന് കൃത്യമായി വിവരങ്ങൾ വേഗം കിട്ടി. 10 സംഘങ്ങളായി തിരിഞ്ഞ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തി. ലോകമാന്യതിലക് ടെർമിനലിൽ നിന്നാണ് മൂന്ന് പേ‍ർ പിടിയിലായത്. ഇവർ ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ശ്രമം ആയിരുന്നു. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.

Nineteen-year-old gang-raped; Three minors arrested

Next TV

Related Stories
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

Apr 24, 2024 10:13 AM

#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയിൽ റൊട്ടി വാങ്ങാനായി പോയി. എന്നാൽ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി...

Read More >>
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

Apr 23, 2024 01:51 PM

#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട്...

Read More >>
Top Stories