മൂന്ന് വീടുകൾക്ക് തീയിട്ടു, ഒരു ക്ഷേത്രവും തകർത്തു; കൊടുംകുറ്റവാളി അറസ്റ്റിൽ

മൂന്ന് വീടുകൾക്ക് തീയിട്ടു, ഒരു ക്ഷേത്രവും തകർത്തു; കൊടുംകുറ്റവാളി അറസ്റ്റിൽ
Advertisement
Jan 23, 2022 12:03 PM | By Adithya O P

ഭോപ്പാൽ: മൂന്ന് വീടുകൾ കത്തിക്കുകയും ഒരു ക്ഷേത്രം തക‍ർക്കുകയും ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാൾ ഒരു ക്ഷേത്രവും തകർത്തുവെന്നാണ് കേസ്.

ജനുവരി അഞ്ചിന് മദ്യലഹരിയിൽ ബണ്ടി ഉപാധ്യായ ഷൗക്കത്ത് അലി എന്നയാളെ ആക്രമിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഉപാധ്യായ വ്യാഴാഴ്ച, ഷൗക്കത്തിന്റേതടക്കം മൂന്ന് വീടുകൾ അ​ഗ്നിക്കിരയാക്കി.

ഷൗക്കത്തിന്റെ സഹോദരി കമ്രൂണിനെ റബ്ബ‍ർ പൈപ്പുപയോ​ഗിച്ച് മ‍ർദ്ദിച്ചു. പിന്നീട് ഇയാൾ ഒരു ഓട്ടോ കത്തിച്ചു. ചന്ദ്രകാന്ത എന്നയാളുടെ വീടിന് തീയിട്ടു. സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് വീട് വിട്ടുപോകാൻ ഉപാധ്യായ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുസ്ലീം കുടുംബങ്ങൾ ആരോപിച്ചു.

28 ഓളം കേസുകളിൽ പ്രതിയാണ് ഉപാധ്യായയെന്ന് കൊത്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബൽജീത് സിം​ഗ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ആറ് കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. "ഇയാൾ രണ്ട് കുടുംബങ്ങളുമായി വഴക്കുണ്ടാക്കുകയും അവരെ മർദിക്കുകയും ചെയ്തു.

തുടർന്ന് രാത്രി ഷൗക്കത്ത് അലിയുടെ പൂട്ടിയിട്ട വീടും സലീം ബേഗിന്റെ ഓട്ടോറിക്ഷയും ചന്ദ്രകാന്തയുടെ വീട്ടുമുറ്റവും തീയിട്ടു. പ്രദേശത്തെ ശിവപാർവതി ക്ഷേത്രവും തക‍ർത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ട‍ർ പറഞ്ഞു.

Three houses were set on fire and one temple was destroyed; The culprit was arrested

Next TV

Related Stories
ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

May 19, 2022 04:36 PM

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍...

Read More >>
സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

May 19, 2022 04:09 PM

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി; സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ കേസ്

സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുപോയി, സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ...

Read More >>
കോണ്‍ഗ്രസ്  നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

May 19, 2022 03:26 PM

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു ശിക്ഷ

കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവു...

Read More >>
 കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

May 19, 2022 12:50 PM

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു; പൊലീസിൽ പരാതി നൽകി യുവാവ്

കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നു, പൊലീസിൽ പരാതി യുവാവ് ...

Read More >>
ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

May 19, 2022 11:41 AM

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണന്ത്യം

ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി, മൂന്ന് പേർക്ക് ദാരുണന്ത്യം...

Read More >>
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

May 19, 2022 10:39 AM

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില...

Read More >>
Top Stories