കടൽത്തീരത്ത് രാത്രിയിൽ ഉറങ്ങാൻ പോയ യുവാവിനെ മരിച്ച നിലയില്‍

കടൽത്തീരത്ത് രാത്രിയിൽ ഉറങ്ങാൻ പോയ യുവാവിനെ മരിച്ച നിലയില്‍
Jan 23, 2022 11:13 AM | By Vyshnavy Rajan

തിരുവനന്തപുരം : കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകൻ റീജൻ ക്രിസ്തുദാസിനെ (31) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം തമിഴ്നാട്ടിലെ പള്ളികളിൽ തീർഥാടനയാത്ര കഴിഞ്ഞ് വെള്ളിയാഴ്ചാണ് റീജൻ വീട്ടിലെത്തിയത്. രാത്രി ഭക്ഷണം കഴിച്ച ശേഷം റീജൻ കടൽത്തീരത്ത് ഉറങ്ങാൻ പോയതായിരുന്നു.

ഉറങ്ങിക്കിടന്ന റീജൻ, പ്രാഥമിക ആവശ്യങ്ങൾക്കായി എഴുന്നേറ്റപ്പോൾ ക്ഷീണം അനുഭവപ്പെട്ടതായും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

രാവിലെ സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ റീജന്‍റെ ശരീരം മരവിച്ച നിലയിലായിരുന്നു. ഉടനെ തന്നെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനായ റീജിന്‍ മത്സ്യത്തൊഴിലാളിയാണ്.

യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങള്‍ അറിനാവു എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം റീജന്‍റെ മൃതദേഹം ഇന്നലെ പുതിയതുറ സെന്‍റ് നിക്കൊളാസ് ദേവാലയത്തിൽ സംസ്കരിച്ചു.

The young man who went to sleep at night on the beach was found dead

Next TV

Related Stories
#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

Apr 19, 2024 11:05 PM

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച്...

Read More >>
#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

Apr 19, 2024 10:53 PM

#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന...

Read More >>
#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

Apr 19, 2024 10:24 PM

#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി...

Read More >>
#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

Apr 19, 2024 10:07 PM

#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും...

Read More >>
#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

Apr 19, 2024 09:56 PM

#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം കോടതിയില്‍...

Read More >>
#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

Apr 19, 2024 09:23 PM

#attack | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്ക്

ഇതിനിടയിലാണ് ഇയാള്‍ ഒ.പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ...

Read More >>
Top Stories