#muhammedriyas | 'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്

#muhammedriyas | 'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്
Jul 23, 2024 08:31 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്.

കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതിനിടെയാണ് റിയാസിന് നേരെ അധിക്ഷേപ പരാമർശം സുരേന്ദ്രൻ തൊടുത്തുവിട്ടത്.

കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്.

സുരേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം.

സുരേന്ദ്രന്‍റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്‌ വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.

#muhammedriyas #ksurendran #fight #after #union #budget #2024 #latest

Next TV

Related Stories
ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

Feb 8, 2025 11:42 PM

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു....

Read More >>
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
Top Stories