(truevisionnews.com) പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു.
വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര).
2015-ൽ ആരംഭിച്ച ഈ സ്കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നു .
മറ്റ് ബിസിനസ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകൾ ലഭിക്കുന്നതിന് ഈട് പണയം വെക്കേണ്ടതില്ല.
#Mudra #loan #doubled #Nirmala #Sitharaman #considering #needs #MSMEs