ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് നോട്ടീസ്

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് നോട്ടീസ്
Jan 23, 2022 06:57 AM | By Vyshnavy Rajan

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.

രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം.

അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

Dileep to be questioned today; Notice to appear at 9 p.m.

Next TV

Related Stories
#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

Apr 25, 2024 12:19 PM

#sureshgopi | ‘സൗഹൃദ സന്ദർശനം, രാഷ്ട്രീയമില്ല’; ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ സന്ദർശിച്ച് സുരേഷ് ഗോപി

മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷൻമാരെ കാണാൻ കോട്ടയത്തേക്ക് എത്തിയത്....

Read More >>
#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

Apr 25, 2024 11:38 AM

#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

Read More >>
#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

Apr 25, 2024 11:32 AM

#kmuraleedharan | 'ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം സന്ദേശം നൽകി'; ആരോപണവുമായി കെ മുരളീധരൻ

ഫ്ലാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്....

Read More >>
#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

Apr 25, 2024 11:27 AM

#PKKunhalikutty | 'ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ പറ്റില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

'സമസ്തയും ലീഗുമായി ഉള്ള ബന്ധത്തെ കുറിച്ച് സാദിഖല തങ്ങൾ പറഞ്ഞതാണ്. ഈ ബന്ധത്തിൽ പോറൽ ഏൽപ്പിക്കാൻ ആർക്കും...

Read More >>
#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

Apr 25, 2024 10:56 AM

#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ്...

Read More >>
Top Stories