നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
Advertisement
Jan 23, 2022 06:52 AM | By Vyshnavy Rajan

ഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ്‌സ ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണന്‍ അറിയിച്ചു.

അതേസമയം ജനുവരി 28 മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലാണ് 28 മുതല്‍ പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതിയുള്ളത്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 1 മുതലാണ് പൊതുയോഗങ്ങള്‍ക്ക് അനുമതി. പരമാവധി 500 പേര്‍ക്ക് പൊതുയോഗങ്ങളില്‍ പങ്കെടുക്കാം. കേന്ദ്ര ആരോഗ്യ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചത്.

വീടുകയറിയുള്ള സ്ഥാനാര്‍ത്ഥി പ്രചരണങ്ങള്‍ക്ക് പോകാവുന്നവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് കൊവിഡ് വ്യാപന തോത് കൂട്ടുമെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി. ജനുവരി അവസാനത്തോടെ സാഹചര്യങ്ങള്‍ പുനഃപരിശോധിച്ചതിന് ശേഷം തുടര്‍ന്നുള്ള ഇളവുകള്‍ വേണമോയെന്ന് തീരുമാനിക്കും.

Assembly elections; The Election Commission has said that the restrictions will continue till January 31

Next TV

Related Stories
നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

May 18, 2022 12:35 PM

നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു

കന്നഡ നടി ചേതന രാജിൻറെ മരണവുമായി ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം...

Read More >>
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

May 18, 2022 11:45 AM

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍...

Read More >>
 വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

May 18, 2022 11:33 AM

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; നവവരന്‍റെ കൈപത്തി അറ്റുവീണു

വിവാഹസമ്മാനം പൊട്ടിത്തെറിച്ചു, നവവരന്‍റെ കൈപത്തി...

Read More >>
ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 18, 2022 07:33 AM

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡീസലിന് അധിക വില; കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
Top Stories