കോഴിക്കോട്:(www.truevisionnews.com) ചെക്യാട് - വളയം പഞ്ചായത്തുകളിൽ ഇന്നുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നു ഷാഫി പറമ്പിൽ എം.പി സർക്കാറിനോട് അഭ്യത്ഥിച്ചു.
രണ്ടു പഞ്ചായത്തുകളിലായി ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും മറ്റു വസ്തുവഹകൾക്കും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കർഷക കുടുംബങ്ങളുടെ ഉപജീവന മാർഗം തന്നെ നഷ്ടപ്പെട്ടിരിക്കയാണ്.
വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്. സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു നാശനഷ്ടങ്ങൾ കണക്കാക്കി അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതോടൊപ്പം ദുരന്തബാധിതരുടെ നിലവിലുള്ള ബാങ്ക് വായപകൾക്ക് ഇളവനുവദിക്കാനം തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
#hurricane #Urgent #help #should #provided #Shafi #Parampil #MP