ഡറാഡൂൺ: (truevisionnews.com) ഉത്തരാഖണ്ഡിലെ ചിർബാസയിൽ മലയിടിഞ്ഞ് അപകടം. മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. എട്ട് പേർക്ക് പരിക്കേറ്റു.

കേദാർനാഥ് യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകൾ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച ഗൗരി കുണ്ഡിന് സമീപത്തുവെച്ചായിരുന്നു സംഭവം. വിവരമറിഞ്ഞ് ഉടൻ തന്നെ രക്ഷാസംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്‌സ് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു. 'കേദാർനാഥ് യാത്രാ റൂട്ടിന് സമീപമുള്ള കുന്നിൽ നിന്ന് കല്ലുകൾ വീണ് ചില തീർത്ഥാടകർക്ക് പരിക്കേറ്റുവെന്ന വാർത്ത വളരെ സങ്കടകരമാണ്.
അപകട സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനം നടക്കുന്നു. ഞാൻ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്', മുഖ്യമന്ത്രി കുറിച്ചു.
അപകടത്തിൽ പരിക്കേറ്റവർക്ക് ഉടൻതന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു,.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അനുശോചനം നേരുകയും ചെയ്തു.
#Accident #due #landslide; Three people died and eight were injured
