കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
Jan 22, 2022 03:23 PM | By Vyshnavy Rajan

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിയത്.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാൻ തീരുമാനിച്ചത്.

മാറ്റിവച്ചത് ഈ മാസം 28, 29, 30 തീയതികളിൽ നടത്താനിരുന്ന സമ്മേളനമാണ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഐഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശുരിലും നടപടികൾ വെട്ടിച്ചുരുക്കി.

ജനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴും പാർട്ടി സമ്മേളനങ്ങൾ യഥേഷ്ടം നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണുണ്ടായത്. ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റിയത് ശാസ്ത്രീയ തീരുമാന പ്രകാരമെന്ന് പറഞ്ഞായിരുന്നു സമ്മേളനങ്ങളെ ആരോഗ്യമന്ത്രി ന്യായീകരിച്ചത്.

Covid diffusion; CPI (M) postpones Alappuzha district convention

Next TV

Related Stories
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
#vdsatheesan |  വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

Apr 24, 2024 03:12 PM

#vdsatheesan | വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...

Read More >>
#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

Apr 24, 2024 11:59 AM

#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ എൻഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നവർ...

Read More >>
Top Stories