#cobra | മധുരപലഹാരക്കടയിൽ നിന്നും 30 മൂർഖൻ പാമ്പുകളെ പിടികൂടി; പിന്നാലെ സ്ഥലത്തിന്‍റെ പേര് മാറ്റി

#cobra | മധുരപലഹാരക്കടയിൽ നിന്നും 30 മൂർഖൻ പാമ്പുകളെ പിടികൂടി; പിന്നാലെ സ്ഥലത്തിന്‍റെ പേര് മാറ്റി
Jul 19, 2024 08:57 PM | By VIPIN P V

(truevisionnews.com) ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബസ്ബരി ഹാത്തിലെ മധുരപലഹാര കടയില്‍ നിന്നും പാമ്പുകളെ പിടികൂടി.

ഒന്നും രണ്ടുമല്ല, 30 മൂര്‍ഖന്‍ പാമ്പുകളെയാണ് മധുരപലഹാര കടയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്, ഇത്രയേറെ പാമ്പുകളെ പിടികൂടിയതിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്തിന്‍റെ പേര് 'കോബ്രാ കോളനി' എന്ന് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡാർജിലിംഗിന് സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണ് ബഹദുർഗഞ്ച് ബ്ലോക്ക്. ശാന്തസുന്ദരമായ കാലാവസ്ഥ. പക്ഷേ, മഴ തുടങ്ങിയപ്പോള്‍ മുതല്‍ ഭീതി പരത്തുന്നതായി

. പ്രത്യേകിച്ചും മൂർഖന്‍ പാമ്പുകളെ കണ്ടെത്തിയ വാര്‍ത്ത കൂടി പുറത്ത് വന്നതോടെ. ബസ്ബരി ഹാത്തിലെ കൈസറിന്‍റെ ഉടമസ്ഥതയിലുള്ള മധുരപലഹാരക്കടയിൽ മൂന്നാല് പാമ്പുകളെയാണ് ആദ്യം കണ്ടത്.

പിന്നാലെയാണ് കടയില്‍ കൂടുതല്‍ പാമ്പുകളുണ്ടെന്ന് മനസിലായത്. ഇതോടെ വനം വകുപ്പിനെ വിവരമറിയിക്കുകയും നാട്ടിലുള്ള എല്ലാ പാമ്പു പിടിത്തക്കാരെയും വിളിക്കുകയായിരുന്നു.

മൂന്നോ നാലോ മണിക്കൂറൊളം പരിശ്രമിച്ചാണ് 30 ഓളം പാമ്പുകളെയും പിടികൂടിയത്. പിടികൂടിയ പാമ്പുകളെ അപ്പോള്‍ തന്നെ പ്ലാസ്റ്റിക് ബാഗുകളിലേക്ക് മാറ്റി.

ആര്‍ക്കും പരിക്കോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മധുരപലഹാരക്കടയില്‍ ഇത്രയേറെ മൂര്‍ഖന്‍ പാമ്പുകള്‍ കയറാന്‍ സാധ്യതയില്ലെന്നും ശക്തമായ മഴയെ തുടര്‍ന്നായിരിക്കാം ഇവ കടയിലേക്ക് കയറിയതെന്ന് കരുതുന്നതായും   പാമ്പ് പിടിത്തക്കാരന്‍  പറയുന്നു.

അസാധാരണമായ സംഭവത്തെ തുടര്‍ന്ന് പാമ്പുകളെ കണ്ടെത്തിയാല്‍ അധികാരികളെ അറിയിക്കാനും പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സതേടാനും അധികാരികള്‍ നാട്ടുകാരോട് പറഞ്ഞു.

#cobras #caught #sweetshop #Later #name #place #changed

Next TV

Related Stories
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
Top Stories

//Truevisionall