കോഴിക്കോട്: (truevisionnews.com)ജില്ലയിൽ ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കാൻ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.എം.കെ മുനീർ എം.എൽ.എ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി കെ.കെ രമ.
എം. എൽ. എ. കഴിഞ്ഞ കുറേ വർഷങ്ങളായി ഹയർ സെക്കൻഡറി മേഖലയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആവശ്യത്തിനോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്.
ഇതിനെതിരെയുള്ള ഡോ.എം.കെ മുനീറിൻ്റെ സഹനസമരത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അവർ വ്യക്തമാക്കി.
നിയമസഭയിലടക്കം ഈ വിഷയം ഉന്നയിച്ചിട്ടും സർക്കാർ ഉദാസീന നിലപാടാണ് എടുക്കുന്നത്.
എം. എൽ. എയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സർക്കാർ അടിയന്തിരമായി പ്രശ്ന പരിഹാരം കണ്ടെത്തണം.
വരും തലമുറയുടെ ഭാവി പ്രശ്നം എന്ന നിലയ്ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമരത്തെ പിന്തുണക്കണമെന്നും കെ.കെ രമ വ്യക്തമാക്കി.
#KKRama #MLA #visited #Satyagraha #Samarapanthal #of #MKMunir #MLA