പാലക്കാട്: ( www.truevisionnews.com )അട്ടപ്പാടിയിൽ സിപിഐ നേതാവ് നേഴ്സിനെ അപമാനിച്ചതായി പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അഗളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അതേസമയം, പരാതി നൽകിയ താൽക്കാലിക നേഴ്സിനെ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ആക്ഷേപം ഉയരുന്നുണ്ട്. നേഴ്സിനോട് ഐസിയുവിൽ വെച്ച് സനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സംഭവത്തിൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടും പൊലീസിന് കൈമാറിയില്ലെന്ന് യുവതി പറയുന്നു. അതേസമയം, യുവതിയുടെ സഹോദരൻ അക്രമിച്ചതായും സനോജ് പരാതി നൽകിയിട്ടുണ്ട്.
#complaint #that #cpi #leader #insulted #nurse #attapadi