ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ശനം; പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് പരാതി നല്‍കി

ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ശനം; പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് പരാതി നല്‍കി
Jan 22, 2022 02:16 PM | By Vyshnavy Rajan

പത്തനംതിട്ട : പത്തനംതിട്ടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നിലെത്തി നഗ്‌നതാ പ്രദർശനം നടത്തിയതായി പരാതി. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. നാല്‍പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാള്‍ ഹെല്‍മറ്റ് മാസ്‌കും ധരിച്ചിരുന്നു.

സ്ഥിരമായി ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഹോസ്റ്റലിലെ കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് പരാതി നല്‍കി. ഇയാളെ പിടികൂടാന്‍ പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.

വീഡിയോയില്‍ ഇയാളുടെ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. ഇയാള്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ചതും ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ട കാണിക്കുന്നുവെന്ന് പരാതി പറഞ്ഞു.

ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്. ഹോസ്റ്റലിന് സമീപത്തുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Nudity display in front of hostel; The girls filmed the incident and lodged a complaint with the police

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories