ഇരിട്ടി (കണ്ണൂർ ) : ( www.truevisionnews.com ) അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ ഉരുള്‍പൊട്ടല്‍. വൈകുന്നേരം 6 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടെ നടന്നത് വൻ മണ്ണിടിച്ചലാണെന്നും, സ്വകാര്യ ക്രഷർ കമ്പനി കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞതെന്നും വാർഡ് മെമ്പർ പറയുന്നു.
.gif)

പ്രദേശത്ത് PWD റോഡ്, എട്ടോളം ഇലക്ട്രിക്ക് പോസ്റ്റുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്തെ മണ്ണിടിച്ചൽ ബാധിച്ചിട്ടുണ്ട്.
#Landslide #Parakkamala #Ayyankunn #Panchayat #Kannur #Cautionary #note
