(truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നവരെന്ന് ചാണ്ടി ഉമ്മൻ.
ഉമ്മൻ ചാണ്ടി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ പിണറായി വിജയൻ പ്രത്യേക ഇടപെടൽ നടത്തി.
.gif)

ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻചാണ്ടിയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്താണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോൾ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു.
സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകി.
ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
#hard #identify #someone #ChandyOommen #praised #ChiefMinister
