തിരുവനന്തപുരം: ( www.truevisionnews.com ) ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) കായലിൽ കാണാതായത്.
വിവരമറിഞ്ഞ് ഫയർ ഫോഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ തുടങ്ങി. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിലാണ് വിദ്യാർത്ഥിയെ കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി കായലിൽ ഇറങ്ങിയതായിരുന്നു പ്രിൻസ്.
നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രിൻസിനെ മാത്രമാണ് കാണാതായത്. സുഹൃത്തുക്കൾ വിവരമറിയിച്ചാണ് നാട്ടുകാർ വിവരമറിഞ്ഞത്. പിന്നാലെ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
#13 #yr #old #boy #drowned #canal #search #continues