#Worm | ഓൺലൈനായി വാങ്ങിയ ബട്ടർ മിൽക്കിൽ പുഴു: ദുരനുഭവം പങ്കുവെച്ച് യുവാവ്

#Worm | ഓൺലൈനായി വാങ്ങിയ ബട്ടർ മിൽക്കിൽ പുഴു: ദുരനുഭവം പങ്കുവെച്ച് യുവാവ്
Jul 17, 2024 10:28 PM | By VIPIN P V

മുംബൈ: (truevisionnews.com) ഓൺലൈനായി ഓർഡർ ചെയ്ത പ്രോട്ടീൻ ബട്ടർ മിൽക്കിൽ പുഴു. മുബൈയിലെ താമസക്കാരനായ യാദവിനാണ് ദുരനുഭവം ഉണ്ടായത്.

യാദവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിഷയം പുറത്തു വിട്ടത്. പാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രമുഖ ബ്രാൻഡായ അമുലിന്റേതാണ് ഉത്പന്നം.

ഓർഡർ ചെയ്ത പ്രോട്ടീൻ ബട്ടർ മിൽക്ക് യാദവിന് ലഭിച്ചത് 10 മുതൽ 12 ദിവസങ്ങൾക്ക് ശേഷമാണ്. ലഭിച്ച പാഴ്സൽ തുറന്നു നോക്കാനൊരുങ്ങിയപ്പോൾ കണ്ടത് അറപ്പുളവാക്കുന്ന കാഴ്ചയാണ്.

സാധനം പാക്ക് ചെയ്ത കാർഡ്‌ബോർഡിന് പുറത്ത് നിറയെ വെളുത്ത പുഴുക്കൾ. ബട്ടർ മിൽക്ക് നിറച്ച പെട്ടികളിൽ നിന്ന് രൂക്ഷമായ ദുർ​ഗന്ധവും വമിക്കുന്നുണ്ടായിരുന്നു.

ലഭിച്ച പാഴ്സലിന്റെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയാണ് യാദവ് തന്റെ എക്സ് പേജിൽ പങ്കുവെച്ചത്. ഓൺലൈനായി വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തൂ എന്ന കുറിപ്പോടെയാണ് യാദവ് പോസ്റ്റ് പങ്കുവെച്ചത്.

വിഷയം നിമിഷ നേരംകൊണ്ട് വൈറലാവുകയും, പോസ്റ്റ് അമുലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. വിവരം ശ്രദ്ധയിൽപ്പെട്ട കമ്പനി യാ​ദവിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയും അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തു.

സംഭവത്തിൽ അമുൽ മാപ്പ് പറഞ്ഞതായി യാദവ് പറഞ്ഞു. വിഷയത്തിൽ കമ്പനി പ്രതികരിക്കുകയും അവരുടെ എക്‌സിക്യൂട്ടീവ് പരിഹാരത്തിനായി അദ്ദേഹത്തെ ബന്ധപ്പെടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

കൂടാതെ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഓൺലൈൻ ഡെലിവറി സമയത്ത് പാലുൽപ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണവും കൈകാര്യം ചെയ്യുന്നതിലും സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഓൺലൈനായി വാങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ കർശനമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

ഇന്ത്യയിലെ പ്രശസ്തമായ ഡയറി ബ്രാൻഡായ അമുൽ സമാനമായ സംഭവങ്ങളുടെ പേരിൽ മുമ്പും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

#Worm #buttermilk #bought #online #Youth #shares #ordeal

Next TV

Related Stories
യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

Jun 18, 2025 03:41 PM

യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുന്നു...

Read More >>
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

Jun 18, 2025 12:06 PM

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ...

Read More >>
Top Stories










Entertainment News