#policecounselling | 'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ ചിരി 'പരസ്യ'മാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

#policecounselling | 'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ ചിരി 'പരസ്യ'മാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്
Jul 17, 2024 03:53 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്. കൗൺസിലിംഗ് ഹെൽപ് ഡസ്കായ 'ചിരി'യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

'നേരിടാം, ചിരിയോടെ' എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി.

സംഗീത ബോധം മാത്രം പോരാ, അല്‍പം സാമാന്യ ബോധം കൂടി വേണമെന്നാണ് രമേഷ് നാരായണനെതിരായ വിമർശനം. അവാര്‍ഡ് വീണ്ടും കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യൽ മീഡിയ എയറിലാക്കി. ഈ സമയം ആസിഫിന് നേര്‍ക്ക് വന്ന് കൈകൊടുത്ത നടി ദുര്‍ഗ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ കിട്ടി.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ പുറത്തിറക്കിയ വേദിയിലാണ് സംഭവം. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിലാണ് ട്രെയ്ലർ ലോഞ്ച് നടന്നത്. ആന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ, സംവിധായകന്‍ ജയരാജിനെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കിയാണ് രമേഷ് നാരായണൻ ഏറ്റുവാങ്ങിയത്.

#actor #asifali #smile #used #police #counselling #help #desk #chiri

Next TV

Related Stories
#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

Jan 20, 2025 05:17 PM

#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ...

Read More >>
#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം  ഫോണ്‍ ചെയ്യുന്നതിനിടെ

Jan 20, 2025 05:10 PM

#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ്‍ ചെയ്യുന്നതിനിടെ

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ്...

Read More >>
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം;  പ്രതി പിടിയിൽ

Jan 20, 2025 04:21 PM

#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ്...

Read More >>
Top Stories

Entertainment News