നെടുമ്പാശേരി: വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫ്രാൻസിസി (50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്. അമ്മയുടെ മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും ഭിത്തിയിൽ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.
ശരീരത്തിലും മർദ്ദനമേറ്റിട്ടുണ്ട്. വീടിന്റെ വാതിലും ടെലിവിഷനും അടിച്ചു തകർത്തു. 17ന് രാത്രി എട്ടിനായിരുന്നു സംഭവം. തുടർന്ന് ഒളിവിൽപോയ ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്.
എസ്ഐമാരായ എം പി സുധീർ, എം എസ് മുരളി, എഎസ്ഐ പി എ ഷാഹിർ, പി എ അനൂപ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
Cruelty to an elderly mother; Son arrested