ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി
Jan 21, 2022 07:17 PM | By Susmitha Surendran

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് അറിയിപ്പ്. ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ക്കും അന്ന് പ്രവര്‍ത്തിക്കാം. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്.

ഈ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സിനെടുക്കാന്‍ പോകുന്നവര്‍, അടിയന്തിരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ എന്നിവര്‍ക്കൊക്കെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഭക്ഷണം, പലചരക്ക്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, കള്ള്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറന്നുപ്രവര്‍ത്തിക്കാം. കഴിയുമെങ്കില്‍ ഹോം ഡെലിവറി നടത്തണം. റെസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതല്‍ രാത്രി 9 വരെ ടേക്ക്-എവേ, ഹോം ഡെലിവറി സേവനങ്ങള്‍ ഉപയോഗിക്കണം.

വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് അനുമതി. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെയും കൊറിയര്‍ സര്‍വീസിന്റെയും ഹോം ഡെലിവറി രാവിലെ 7 മുതല്‍ രാത്രി 9 വരെ. ഞായറാഴ്ചത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂര്‍ പരിപാടികള്‍. അവര്‍ക്ക് യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും അനുമതിയുണ്ട്. വാണിജ്യ, വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ നീക്കുപോക്ക് അനുവദിക്കും.

On Sunday, KSRTC said it would run the service as per the demand of the passengers

Next TV

Related Stories
#missingcase | ദേവനന്ദയെ കാണാതായിട്ട് അഞ്ച് ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം

Apr 23, 2024 08:52 PM

#missingcase | ദേവനന്ദയെ കാണാതായിട്ട് അഞ്ച് ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം

പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് പിതാവ് രംഗത്ത്...

Read More >>
#arrest |ലിജയുടെ മരണം ശ്വാസംമുട്ടി, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നിര്‍ണായക മൊഴി; ഭർത്താവ് അറസ്റ്റില്‍

Apr 23, 2024 08:50 PM

#arrest |ലിജയുടെ മരണം ശ്വാസംമുട്ടി, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നിര്‍ണായക മൊഴി; ഭർത്താവ് അറസ്റ്റില്‍

നിലവിളി ശബ്ദം കേട്ട നാട്ടുകൾ ലിജയുടെ സഹോദരനെയും പൊലീസിനെയും വിവരമറിയിച്ചു....

Read More >>
#arrest | ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഗുരുതര കുറ്റം ചുമത്തി പൊലീസ്, 38 കാരന്‍ അറസ്റ്റില്‍

Apr 23, 2024 08:38 PM

#arrest | ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഗുരുതര കുറ്റം ചുമത്തി പൊലീസ്, 38 കാരന്‍ അറസ്റ്റില്‍

തർക്കിക്കാൻ എത്തിയ ആളുടെ വീട്ടിൽ വളർത്തുന്ന മത്സ്യം കാണാതായതുമായി ബന്ധപ്പെട്ട വിഷയമാണ് ഇവർ സംസാരിച്ചത്....

Read More >>
#NimishaPriyacase | നിമിഷ പ്രിയയെ കാണാനുള്ള കാത്തിരിപ്പിൽ അമ്മ പ്രേമകുമാരി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച

Apr 23, 2024 08:22 PM

#NimishaPriyacase | നിമിഷ പ്രിയയെ കാണാനുള്ള കാത്തിരിപ്പിൽ അമ്മ പ്രേമകുമാരി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച

കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി...

Read More >>
#founddead |താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 23, 2024 08:12 PM

#founddead |താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം....

Read More >>
Top Stories