വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ മക്കിയാട്

വൃക്കരോഗങ്ങള്‍ക്ക്  ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി  വൈദ്യർ മരക്കാർ മക്കിയാട്
Advertisement
Jan 21, 2022 03:35 PM | By Anjana Shaji

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ മക്കിയാട്

വൃക്കകൾ

അതി സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും. സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്‍ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മത്സ്യത്തിന്‍െറ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്. രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്‍മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചക്കും ആവശ്യമുള്ള ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.

വൃക്കരോഗങ്ങള്‍

ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോള്‍ ആണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു. പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം.

1) പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം.

2) സ്ഥായിയായ വൃക്ക പരാജയം.

പ്രാരംഭലക്ഷണങ്ങള്‍

ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി ഇവയും ആരംഭത്തില്‍ ഉണ്ടാകാം.

  • ശരീരത്തിലെ നീര്‍ക്കെട്ട്

അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്‍ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്‍ക്കാനും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്‍ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്‍ക്കെട്ടുണ്ടാകും.

  • ശ്വാസം മുട്ടല്‍

വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.

  • അസ്ഥി രോഗങ്ങള്‍ കൂടുന്നു

വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.

  • ഹൃദ്രോഗം

ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്‍ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.

  • ചര്‍മ്മം വരളുന്നു

വിളറിയ വരണ്ട ചര്‍മ്മം, ചാരനിറം, രക്തം കെട്ടി നില്‍ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്‍പോളകളുടെ ഉള്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്‍ച്ച കാണപ്പെടും. വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകാറുമുണ്ട്.

വൃക്കരോഗങ്ങൾ പുറമെ മൂത്രക്കല്ല്, സ്കിൻ സോറിയാസിസ് , മൂലക്കുരു, പിത്താശയകല്ല്, വെരിക്കോസ് വെയിൻ , വെള്ള പാണ്ട്, ആസ്മ, അലർജി, ഹെർണിയ, വെള്ളപോക്ക്, സ്ത്രീജന്യ രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട് - വയനാട് 09447486581

Vaidyar Marakkar Makiyad with a permanent cure for kidney diseases in Ayurveda

Next TV

Related Stories
ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

May 17, 2022 09:56 PM

ചെറുപ്പമായിരിക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങളിതാ

പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും നമ്മെ ചെറുപ്പമാക്കാനും കഴിയുന്ന ആറ് ഭക്ഷണങ്ങൾ...

Read More >>
രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

May 17, 2022 02:41 PM

രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ...

Read More >>
 വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

May 16, 2022 05:22 PM

വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

ഓറൽ സെക്‌സിനിടെ യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് അൾട്രാത്തിൻ പാന്റീസ് ഫലപ്രദമാണെന്ന്...

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

May 16, 2022 07:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം....

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

May 15, 2022 10:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് ,...

Read More >>
ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

May 13, 2022 09:23 PM

ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും...

Read More >>
Top Stories