കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ
Jan 21, 2022 02:27 PM | By Susmitha Surendran

കോഴിക്കോട്: കോഴിക്കോട്  കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച തന്നെ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. പൊതുയോഗങ്ങള്‍ പാടില്ലെന്നും ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.

പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കില്‍ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ 4016 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 42.70 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19710 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം പുതിയ വകഭേദമായ ഒമിക്രോണ്‍ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാല്‍ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതര്‍ കൂടുതലും വീടുകളിലാണുള്ളത്. അതിനാല്‍ ടെലിമെഡിസിന്‍ വ്യാപകമാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കു വഹിക്കാനാകും. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികള്‍ വീടുകള്‍ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കണം.

Kozhikode Kovid spreads sharply; More restrictions

Next TV

Related Stories
#drugs | കണ്ണൂരിൽ  കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 12:44 PM

#drugs | കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു....

Read More >>
#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 23, 2024 12:32 PM

#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും...

Read More >>
#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

Apr 23, 2024 12:31 PM

#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്....

Read More >>
#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

Apr 23, 2024 12:15 PM

#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്നും അദ്ദേഹം...

Read More >>
#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

Apr 23, 2024 12:08 PM

#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ...

Read More >>
#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

Apr 23, 2024 11:45 AM

#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ...

Read More >>
Top Stories