#covid | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

#covid  | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന
Jul 12, 2024 04:33 PM | By Athira V

ജനീവ: ( www.truevisionnews.com  ) ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ജനങ്ങളോട് രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ തുടരാൻ സംഘടന അഭ്യർഥിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാ​ഗം.

മരണസംഖ്യ തുടരുമ്പോളും ഇവർക്ക് ഇടയിലുള്ള പ്രതിരോധകുത്തിവെയ്പ്പിൻ്റെ നിരക്ക് കുറഞ്ഞതായി അ​ദ്ദേഹം പറഞ്ഞു. ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകൾ അവരുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ശിപാർശ ചെയ്യുന്നുണ്ട്.

ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണനിരക്ക് ഇപ്പോഴും അവ്യക്തമാണ്.

ലോകത്തെ സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കോവിഡ് -19. വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ചികിത്സയും വാക്സിനുകളും ഉറപ്പാക്കാനും സംഘടന ആവശ്യപ്പെടുന്നു.

#covid #still #kills #1700 #week #who

Next TV

Related Stories
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

Jun 22, 2025 07:31 PM

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന...

Read More >>
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

Jun 22, 2025 05:48 PM

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തിൽ ഇറങ്ങിയ യുവാവ്...

Read More >>
Top Stories