സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
Advertisement
Jan 21, 2022 08:10 AM | By Anjana Shaji

കാസർകോട് : സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.

CPM Kasargod district convention will begin today

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories