#CPI | രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം; സുനിൽ കുമാറിനെതിരെ ഒളിയമ്പെറിഞ്ഞ് സുനീർ

#CPI | രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം; സുനിൽ കുമാറിനെതിരെ ഒളിയമ്പെറിഞ്ഞ് സുനീർ
Jul 11, 2024 11:44 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദം സിപിഐയില്‍ മുറുകുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടത്.

പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകളുടെ തുടക്കം. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും അദ്ദേഹം ഇന്നലെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇതോടെയാണ് യോഗത്തില്‍ ചേരിതിരിഞ്ഞുള്ള വിമര്‍ശനം തുടങ്ങിയത്.

ചര്‍ച്ചയുടെ ആദ്യദിനമായ ഇന്നലെ കാനം വിരുദ്ധപക്ഷം സുനീറിന് എതിരെ ഒന്നായി ആസൂത്രിത വിമര്‍ശനം നടത്തി. എന്നാല്‍, ഇന്ന് പഴയ കാനം പക്ഷം സുനീറിന് അനുകൂലമായി ഇതിനെതിരെ തിരിച്ചടിച്ചു.

ഇതിന്റെ ഭാഗമായി വി എസ് സുനില്‍ കുമാറിനെ ഒരു വിഭാഗം സംഘടിതമായി കടന്നാക്രമിച്ചു. ആറ് തവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും കോട്ടയത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ പ്രതികരിച്ചു.

പിന്നീടും ഒരാളെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. അതിന്റെ മാനദണ്ഡമെന്തെന്ന് ഇപ്പോഴും അറിയില്ലെന്നും സുശീലന്‍ പറഞ്ഞു. കെ ഇ ഇസ്മയിലിനെയും എം പി അച്യുതനെയും ഉദ്ദേശിച്ചായിരുന്നു സുശീലന്റെ വിമര്‍ശനം.

സംഭവത്തില്‍ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സുനില്‍ കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. ഇതിനിടെ സുനില്‍കുമാറിനെതിരെ സുനീറിന്റെ ഒളിയമ്പിനും സംസ്ഥാന കൗണ്‍സില്‍ യോഗം സാക്ഷ്യം വഹിച്ചു.

നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നു മനസിലായെന്ന് സുനീര്‍ പറഞ്ഞു. അതാണ് ഈ ചര്‍ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും സംസ്ഥാന കൗണ്‍സിലില്‍ സുനീര്‍ മറുപടി പറഞ്ഞു.

ഇതിനിടെ സുനില്‍കുമാറിനെതിരെ സുനീറിന്റെ ഒളിയമ്പ് പ്രസംഗത്തിനും സംസ്ഥാന കൗണ്‍സില്‍ യോഗം സാക്ഷ്യം വഹിച്ചു. നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസിലായെന്ന് സുനീര്‍ പറഞ്ഞു.

അതാണ് ഈ ചര്‍ച്ച കൊണ്ട് ഉണ്ടായ പ്രയോജനം. ആരോടും ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും സംസ്ഥാന കൗണ്‍സിലില്‍ സുനീര്‍ മറുപടി പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍.

നിലവില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു.

തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്. നേരത്തെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് സിപിഐഎം തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു.

ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു.

ഒരു ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപിഐഎം വാഗ്ദാനം ചെയ്‌തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.

#Criticism #Joining #CPI #RajyaSabhaseat #Sunir #sneaks #Suni Kumar

Next TV

Related Stories
#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

Dec 31, 2024 01:48 PM

#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി...

Read More >>
#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

Dec 21, 2024 10:37 PM

#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ...

Read More >>
#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

Dec 18, 2024 09:47 AM

#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി...

Read More >>
#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

Dec 17, 2024 12:14 PM

#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം...

Read More >>
#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം  -വി.ഡി. സതീശന്‍

Dec 15, 2024 07:22 PM

#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശന്‍

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍...

Read More >>
#VSSunilKumar | മൊഴിയെടുക്കാൻ  വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

Dec 14, 2024 11:53 AM

#VSSunilKumar | മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ...

Read More >>
Top Stories