കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്
Sep 24, 2021 11:15 AM | By Truevision Admin

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്. 15-20 മിനുറ്റുകള്‍ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ക്ക് കഴിയും.

സിഎസ്ഐആറില്‍ എംപാനല്‍ ചെയ്ത സ്വതന്ത്ര ലാബില്‍ ഇത് സംബന്ധിച്ച പരിശോധന നടത്തിയപ്പോള്‍ കോവിഡ് വൈറസിന്റെ 99.99 ശതമാനത്തിലധികം നിഷ്‌ക്രിയമാവുന്നതായി കാണിച്ചു.

സെമി ഓട്ടോമാറ്റിക് (എഡ്ജ് ഡിജി) മുതല്‍ ടോപ്പ് ലോഡിങ് (ഇയോണ്‍ അല്ലൂര്‍ ജെംഷീല്‍ഡ്, ഇയോണ്‍ ഓഡ്ര ജെംഷീല്‍ഡ്, ഇയോണ്‍ അല്ലൂര്‍ ക്ലാസിക്), ഫ്രണ്ട് ലോഡ് (ഇയോണ്‍ അലര്‍ജി പ്രൊട്ടക്റ്റ്) വരെയുള്ള എല്ലാ ഗോദ്റെജ് സെഗ്മെന്റുകളിലുടനീളം 99.99 ശതമാനത്തിലധികം കോവിഡ് അണുവിമുക്തമാക്കല്‍ ഫീച്ചര്‍ ഗോദ്റെജ് വാഗ്ദാനം ചെയ്യുന്നു.

ശക്തമായ രോഗാണു സംരക്ഷണം നല്‍കുന്നതിന് 60 ഡിഗ്രി സെല്‍ഷ്യസ് ഹോട്ട് വാഷിനൊപ്പം സ്മാര്‍ട്ട് അല്‍ഗോരിതം കൂട്ടിച്ചേര്‍ത്ത ഇന്‍ബില്‍റ്റ് ഹീറ്റര്‍ മോഡും എല്ലാ മോഡലുകളിലുണ്ട്.

ഉയര്‍ന്നുവരുന്ന കോവിഡ് കേസുകള്‍ക്കൊപ്പം, ആരോഗ്യവും ശുചിത്വവും നിലവില്‍ ഉപഭോക്താക്കളുടെ പ്രധാന ആശങ്കകളാണെന്ന് ഗോദ്റെജ് അപ്ലയന്‍സസിന്റെ ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. ഞങ്ങളുടെ പുതുനിര ഗോദ്റെജ് വാഷിങ് മെഷീനുകള്‍ക്ക് കോവിഡ് 19, മറ്റു അലര്‍ജികള്‍, ബാക്ടീരിയകള്‍ എന്നിവയില്‍ നിന്ന് ഞങ്ങളുടെ ഉപഭോക്താക്കളെയും അവരുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാന്‍ കഴിയും.

ഇതിലൂടെ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേന്മയുള്ളതും ശുചിത്വവുമുള്ള വാഷിങ് വാഗ്ദാനം ചെയ്യുന്നതിലൂടെ, എല്ലാ ദിവസവും പകര്‍വ്യാധി ഭയത്തെ നേരിടാന്‍ ഗോദ്റെജിന്റെ പുതിയ ശ്രേണി വാഷിങ് മെഷീനുകള്‍ ഉപഭോക്താക്കളെ സഹായിക്കുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ് രജീന്ദര്‍ കൗള്‍ പറഞ്ഞു.

സെഗ്മെന്റിലെ മൊത്തം വിഹിതത്തിന്റെ 40 ശതമാനം ഹീറ്ററോട് കൂടിയ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളാണ്. പുതിയ ശ്രേണി, ഈ പ്രത്യേക വിഭാഗത്തില്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Godrej with a range of washing machines that neutralize the Kovid virus

Next TV

Related Stories
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

Oct 16, 2021 05:25 PM

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്...

Read More >>
യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

Oct 13, 2021 04:35 PM

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ...

Read More >>
ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Oct 13, 2021 04:29 PM

ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം - ബിറ്റ്‌സ് ഇന്ത്യയില്‍...

Read More >>
അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ് തിരഞ്ഞെടുത്തു

Oct 12, 2021 11:55 PM

അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ് തിരഞ്ഞെടുത്തു

അവധിക്കാല യാത്രക്കാർക്ക് ആഡംബര ക്യാമ്പർ യാത്രാ അനുഭവം നൽകാനായി കേരള ടൂറിസം ഭാരത് ബെന്‍സ്...

Read More >>
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

Oct 12, 2021 08:09 PM

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം...

Read More >>
നിരവധി  സേവനങ്ങളുമായി എസ്ബിഐയുടെ   മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്

Oct 12, 2021 08:04 PM

നിരവധി സേവനങ്ങളുമായി എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല് കാര്ഡ്

നിരവധി സേവനങ്ങളുമായി എസ്ബിഐയുടെ മള്ട്ടി കറന്സി ഫോറിന് ട്രാവല്...

Read More >>
Top Stories