#KSurendran | ‘ആരോഗ്യമന്ത്രി പൂർണ പരാജയം, കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം’ - കെ സുരേന്ദ്രൻ

#KSurendran | ‘ആരോഗ്യമന്ത്രി പൂർണ പരാജയം, കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം’ - കെ സുരേന്ദ്രൻ
Jul 10, 2024 05:26 PM | By VIPIN P V

(truevisionnews.com) കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പകർച്ചപനി കാരണം ജനം പൊറുതിമുട്ടുകയാണ്.

നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്.

കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. മുടങ്ങുന്നത് മോദിയുടെ പദ്ധതിയായതിനാൽ പ്രതിപക്ഷം ഇത് നിയമസഭയിൽ ഉന്നയിക്കുന്നില്ല. ആറുമാസം സർക്കാരിൻ്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല.

പേരുമാറ്റത്തിൻ്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ് ഈ ഗതി വന്നത്. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആരോഗ്യ മന്ത്രി പൂർണ പരാജയമാണ്.

ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. ഇവൻ്റ് മാനേജുമെൻ്റ് ടീമുകളെ സഹായിക്കാനാണിതെന്ന് വ്യക്തമാണ്. കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം.

ഈ പരിപാടി ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് അറിയണം. ലോക കേരളസഭയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.

കേരളത്തിൻ്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനല്ല, പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#HealthMinister #complete #failure #love #Kerala #boycott #Kerala #KSurendran

Next TV

Related Stories
#ISROspycase | ഐഎസ്ആര്‍ഒ ചാരക്കേസ്: രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിലാര്? വെളിപ്പെടുത്തലിനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്

Jul 13, 2024 09:21 AM

#ISROspycase | ഐഎസ്ആര്‍ഒ ചാരക്കേസ്: രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിലാര്? വെളിപ്പെടുത്തലിനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്

അന്നത്തെ രാഷ്ട്രീയ നീക്കങ്ങളുടെ ദൃക്‌സാക്ഷികളില്‍ പ്രധാനിയാണ് ചെറിയാന്‍...

Read More >>
#CPM | പുകഞ്ഞ് പത്തനംതിട്ട സിപിഎം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ വിവാദം

Jul 13, 2024 08:15 AM

#CPM | പുകഞ്ഞ് പത്തനംതിട്ട സിപിഎം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ വിവാദം

മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാർട്ടിയെ...

Read More >>
#binoyviswam | എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനം, തിരുത്താനുണ്ട്; എഐഎസ്എഫ് ഏറ്റുമുട്ടരുത് -ബിനോയ് വിശ്വം

Jul 12, 2024 08:46 PM

#binoyviswam | എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനം, തിരുത്താനുണ്ട്; എഐഎസ്എഫ് ഏറ്റുമുട്ടരുത് -ബിനോയ് വിശ്വം

ദില്ലിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു...

Read More >>
#KSudharakan | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് മര്യാദയില്ലായ്മ - കെ സുധാരകന്‍

Jul 12, 2024 07:16 PM

#KSudharakan | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് മര്യാദയില്ലായ്മ - കെ സുധാരകന്‍

വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു...

Read More >>
#RahulGandhi | അവരെ മോശം പറയുന്നത് നിർത്തൂ, ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ

Jul 12, 2024 04:31 PM

#RahulGandhi | അവരെ മോശം പറയുന്നത് നിർത്തൂ, ജയവും പരാജയവും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ

അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് കോൺഗ്രസ് അണികളിൽനിന്നും മറ്റും ഉണ്ടായിരുന്നത്. ഇത് തുടരുന്ന...

Read More >>
#VKSreekandan | സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ പുകഴ്ത്തിയിട്ടും ഒന്നും മിണ്ടാതെ സിപിഎം, എല്ലാം പാർട്ടി അറിവോടെ - വികെ ശ്രീകണ്ഠൻ

Jul 11, 2024 08:06 PM

#VKSreekandan | സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ പുകഴ്ത്തിയിട്ടും ഒന്നും മിണ്ടാതെ സിപിഎം, എല്ലാം പാർട്ടി അറിവോടെ - വികെ ശ്രീകണ്ഠൻ

സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ചേലക്കരയിലെ ആളുകളുടെ അഭിപ്രായങ്ങൾ മാനിക്കും. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും തൃശൂർ...

Read More >>
Top Stories