#Theft | കോഴിക്കോട് വടകര സൂപ്പർ മാർക്കറ്റിൽ മോഷണം: 85,000 രൂപയും രണ്ട് ഫോണും നഷ്ടമായി

#Theft | കോഴിക്കോട് വടകര സൂപ്പർ മാർക്കറ്റിൽ മോഷണം: 85,000 രൂപയും രണ്ട് ഫോണും നഷ്ടമായി
Jul 10, 2024 04:16 PM | By Susmitha Surendran

വടകര : (truevisionnews.com)  വില്യാപ്പള്ളി ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ മോഷണം. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം നടന്നത്. സമീപത്തെ കുഞ്ഞിരാമൻ ജൂവലറിയിൽ മോഷണശ്രമവും നടന്നു.

മൂന്നുമോഷ്ടാക്കളുടെ ദൃശ്യം ഡേമാർട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവരും മുഖംമറച്ചനിലയിലാണ്. ഡേമാർട്ടിന്റെ ഷട്ടറിന്റെ പൂട്ടുതകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.

ഈ ദൃശ്യം സി.സി.ടി.വി.യിലുണ്ട്. മൂന്ന് ഷെൽഫുകളിൽനിന്നും 15,000 രൂപയും ഹോൾസെയിൽ ഷെൽഫിൽ ചില്ലറയായി സൂക്ഷിച്ച 70,000 രൂപയുമാണ് മോഷ്ടിച്ചത്.

കൗണ്ടറിലെ രണ്ടുമൊബൈൽ ഫോണുകളും കൊണ്ടുപോയി. ഇവിടെ എന്തോ ശബ്ദംകേട്ട് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിളിച്ചിരുന്നു.

 പോലീസുകാരൻ സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി രക്ഷപ്പെട്ടു. കുഞ്ഞിരാമൻ ജൂവലറിയുടെ രണ്ട് പൂട്ടുകൾ തകർത്തെങ്കിലും സെൻട്രൽ ലോക്ക് തകർക്കാൻ സാധിച്ചില്ല.

വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡേ മാർട്ട് മാനേജിങ് പാർട്ണർ കെ.സി. ഫിറോസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

#Theft #Daymart #Super #Market #Vilyapally #town #vatakara.

Next TV

Related Stories
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
Top Stories