വടകര : (truevisionnews.com) മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് സ്വകാര്യ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്ക് ക്ലിയറിംഗ് നോട്ടീസ് അയച്ച് ആർ ടി ഒ .
ഡ്രൈവറുടെ വിശദീകരണം കേട്ടതിന് ശേഷം ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും . അശ്രദ്ധമായി ബസ് സർവ്വീസ് കാര്യം ചെയ്യുന്ന സംഭവങ്ങൾ ജില്ലാ കലക്ടർ അധ്യക്ഷനായ ആർ.ടി.ഒ ബോർഡിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും റീജിനൽ ആർ ടി ഒ അറിയിച്ചു .
വിദ്യാർത്ഥികളെ ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്.
പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടന്നത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു . വിദ്യാർത്ഥികളുടെ പരാതിയിൽ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.
#incident #students #being #run #over #bus #Madapally #clearing #notice #sent #driver