#pinarayivijayan | ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും; തുക വര്‍ധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി

#pinarayivijayan | ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും; തുക വര്‍ധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി
Jul 10, 2024 12:33 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും.

ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സര്‍ക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം.

തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്‍റിൽ 19000 കോടിയുടെ കുറവ് ഉണ്ടായി.

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായി. തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും.

സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണം. കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

#social #security #pension #dues #will #be #issued #shortly #says #cm

Next TV

Related Stories
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
Top Stories