22 വർഷത്തിന് ശേഷം രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം

22 വർഷത്തിന് ശേഷം രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം
Advertisement
Jan 19, 2022 10:38 PM | By Anjana Shaji

ഇടുക്കി : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്.

45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ.

1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി.

റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്.

ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്, പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം.

ഇതും ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയംങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

1998ലാണ് വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ മൂന്നാറിൽ നൽകുന്നത്. ഇവ വ്യാജമാണെന്ന് കണ്ടെത്തുന്നത് 2007ലെ മൂന്നാർ ദൗത്യ കാലത്തും. എന്നാൽ താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്ന നിലപാടിലാണ് രവീന്ദ്രൻ. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമെന്ന് പറഞ്ഞ സർക്കാർ പിന്നീട് കോടതികളിൽ നിലപാട് മാറ്റി.

Government decides to cancel Raveendran pattayam after 22 years

Next TV

Related Stories
സഞ്ചാരികൾക്കായി ഷെഡിൽ കഞ്ചാവ് നട്ടുവളർത്തി; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ

Mar 25, 2022 07:55 PM

സഞ്ചാരികൾക്കായി ഷെഡിൽ കഞ്ചാവ് നട്ടുവളർത്തി; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ

വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ...

Read More >>
ധീരജിന്‍റെ കൊലപാതകം; പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Jan 24, 2022 06:49 AM

ധീരജിന്‍റെ കൊലപാതകം; പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ധീരജിന്‍റെ കൊലപാതകത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള പോലീസിന്‍റെ അപേക്ഷ കോടതി ഇന്ന്...

Read More >>
അഞ്ചര വയസ്സുകാനെ അമ്മ ക്രൂരമായി പൊള്ളലേൽപ്പിച്ചു

Jan 7, 2022 03:49 PM

അഞ്ചര വയസ്സുകാനെ അമ്മ ക്രൂരമായി പൊള്ളലേൽപ്പിച്ചു

അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു....

Read More >>
ബിവറേജിന് മുന്നിൽ മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തിൽ യുവാക്കള്‍ക്ക് പരിക്ക്

Dec 22, 2021 09:29 PM

ബിവറേജിന് മുന്നിൽ മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തിൽ യുവാക്കള്‍ക്ക് പരിക്ക്

തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക്...

Read More >>
പെരിയാർ‌ തീരത്ത് ജാ​ഗ്രത; മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു

Dec 6, 2021 07:18 AM

പെരിയാർ‌ തീരത്ത് ജാ​ഗ്രത; മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു. ഇപ്പോൾ എട്ട് ഷട്ടറുകൾ...

Read More >>
പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതി മുങ്ങിമരിച്ച സംഭവത്തിൽ എസ്‌ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ

Dec 4, 2021 10:20 PM

പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതി മുങ്ങിമരിച്ച സംഭവത്തിൽ എസ്‌ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ

പൊലീസ് സ്റ്റേഷിനിലെ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി പുഴയില്‍ ചാടി മുങ്ങി മരിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം രണ്ട് പേരെ സസ്‌പെൻറ് ...

Read More >>
Top Stories