ഒൻപതംഗ ഗുണ്ടാസംഘം പൊലീസ് പിടിയിൽ

ഒൻപതംഗ ഗുണ്ടാസംഘം പൊലീസ് പിടിയിൽ
Advertisement
Jan 19, 2022 09:33 PM | By Anjana Shaji

കായംകുളം : കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ടാ-ക്വട്ടേഷൻ പണി നടത്തി വരുന്ന ഒൻപതംഗ ഗുണ്ടാസംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.

പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ (ജിജീസ് വില്ല) തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), പത്തിയൂർ എരുവ ചെറുകാവിൽ കിഴക്കതിൽ വീട്ടിൽ വിഠോബ ഫൈസൽ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളിൽ വീട്ടിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ (32), നൂറനാട് പാലമേൽ കുറ്റിപറമ്പിൽ ഹാഷിം (32), കോമളപുരം എട്ടു കണ്ടത്തിൽ വീട്ടിൽ മാട്ട കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (30), മാവേലിക്കര പല്ലാരിമംഗലം ചാക്കൂർ വീട്ടിൽ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്ന് വിളിക്കുന്ന മനു (28), കായംകുളം വരിക്കപ്പള്ളിൽ വീട്ടിൽ ഷാൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ ഈ ഗുണ്ടാ സംഘം കായംകുളം ഭാഗത്ത് ഗുണ്ടാ - ക്വട്ടേഷൻ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.

കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, തക്കാളി ആഷിഖും ഉത്തരവ് ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ച് ഈ സംഘത്തിനൊപ്പം കൂടിയത്.ഇരുവർക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിലേക്ക് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ലാ പോലീസ് മേധാവി ജെ ജയ്ദേവ് അറിയിച്ചു.

Nine goons arrested by police

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories