കോഴിക്കോട് ജില്ലയില്‍ ഇന്ന് 3,386 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3,386 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
Jan 19, 2022 07:23 PM | By Susmitha Surendran

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ക്കും 25 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

8,637 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 740 പേര്‍ കൂടി രോഗമുക്തി നേടി. 40.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,055 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 3,108 പേര്‍ ഉള്‍പ്പടെ 21,942 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,17,369 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,586 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ - 17,055

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 158

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 31

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 10

സ്വകാര്യ ആശുപത്രികള്‍ - 329

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 13,140

ജില്ലാ കോവിഡ് കണ്ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 0495 2376063, 0495 2371471

Covid confirmed 3,386 people in Kozhikode district today

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories