ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ

ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ
Advertisement
Jan 19, 2022 03:43 PM | By Susmitha Surendran

മെല്‍ബണ്‍: പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്.

മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു. കാല്‍മുട്ടിലെ പരിക്ക് ശരിക്കും അലട്ടുന്നുണ്ട്.

പ്രായാമായി വരികയാണ്. ശരീരത്തിന് അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട്. മൂന്ന് വയസുള്ള മകനെയും കൊണ്ടുള്ള നിരന്ത്ര യാത്രകളും ബുദ്ധിമുട്ടായി വരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സീസണൊടുവില്‍ വിരമിക്കുകയാണ്. അതിലപ്പുറം പോകാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്.

ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നു. ടെന്നീസ് ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഈ സീസണ്‍ കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്.

കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു. ശരീരഭാരം കുറച്ചു, ശാരീരികക്ഷമത വീണ്ടെടുത്തു, സ്വപ്നങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് അമ്മമാര്‍ക്ക് മാതൃകയായി. എന്നാല്‍ ഈ സീസണുശേഷം കോര്‍ട്ടില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് കരുതുന്നില്ല-സാനിയ പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ യുക്രൈന്‍ താരം നാദില കിച്ച്നോക്കിനൊപ്പം മത്സരിച്ച സാനിയ ആദ്യ റൗണ്ടില്‍ സ്ലോവേനിയന്‍ സഖ്യമായ കാജാ യുവാന്‍-ടമാറ സിദാന്‍സെക് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളില്‍(6-4, 7-6) അടിയറവ് പറഞ്ഞിരുന്നു. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ ആറ് ഗാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Sania Mirza announces retirement from tennis

Next TV

Related Stories
വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

May 19, 2022 11:12 PM

വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

വനിതകളുടെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ...

Read More >>
ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

May 11, 2022 03:55 PM

ചെന്നൈയ്ക്ക് തിരിച്ചടി; ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല

ചെന്നൈയ്ക്ക് തിരിച്ചടി, ജഡേജ ശേഷിക്കുന്ന മത്സരങ്ങളില്‍...

Read More >>
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

May 11, 2022 01:46 PM

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ്

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന്...

Read More >>
ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി

May 9, 2022 11:04 AM

ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല - ധോണി

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ്...

Read More >>
ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

May 8, 2022 10:40 PM

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ആശുപത്രിയിൽ

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ...

Read More >>
ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

May 5, 2022 07:34 AM

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍...

Read More >>
Top Stories