കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു

കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു
Advertisement
Jan 19, 2022 01:54 PM | By Adithya O P

കൊച്ചി: അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു.സ്ഥലപരിശോധന മുടങ്ങി. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് നാട്ടുകാ‍ർ തടഞ്ഞത്.

പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി. എറണാകുളം-തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ റെയിൽ ഉദ്യോഗസ്ഥരെത്തിയത്.

എന്നാൽ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്ത് നാട്ടുകാർ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.

കെ റെയിൽ പദ്ധതിയ്ക്കെതിരെ നാട്ടുകാർ സമര സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർ പരിശോധനയ്ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്ഥർ വീണ്ടുമെത്തിയാൽ ഇനിയും തടയുമെന്ന നിലപാടിലാണ് സമര സമിതി.

Locals stopped the officials who came to inspect the K Rail site

Next TV

Related Stories
രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

May 17, 2022 07:14 PM

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

രണ്ട് പോക്സോ കേസുകളിൽ ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

May 17, 2022 07:08 PM

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിനെ...

Read More >>
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

May 17, 2022 05:00 PM

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം...

Read More >>
'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

May 17, 2022 03:33 PM

'ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല'; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ...

Read More >>
സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

May 17, 2022 03:19 PM

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

Read More >>
പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

May 17, 2022 03:10 PM

പാലം തകര്‍ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും

കൂളിമാട് കടവ് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ്...

Read More >>
Top Stories