സംസ്കാരവും പൈതൃകവും ചരിത്രവും നിഗൂഢതകളും നിറഞ്ഞ ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ (India) . ആകെ മുപ്പത്തിമുക്കോടി ദൈവങ്ങൾ (God) ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്ത്യയിലുണ്ട്. ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്. അത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ശിവ ക്ഷേത്രങ്ങളെ കുറിച്ച് അറിയാം.
കാലഭൈരവനാഥ ക്ഷേത്രം, വാരണാസി, ഉത്തർപ്രദേശ്
ശിവ ഭഗവാന്റെ പുനർജ്ജന്മമെന്ന് വിശ്വസിക്കുന്ന കാല ഭൈരവന് സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണിത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവിടെ ദൈവത്തിന് നിവേദ്യമായി നൽകുന്നത് മദ്യമാണ്. ക്ഷേത്രത്തിന് തൊട്ട് മുമ്പിൽ തന്നെ നിരവധി തരത്തിലുള്ള മദ്യം ലഭ്യമാണ്. ഇവിടെ കാൽ ഭൈരവന്റെ വായിലേക്ക് മദ്യം ഒഴിച്ചതിന് ശേഷം കുപ്പി തിരികെ നൽകും. വേറൊരു നിവേദ്യങ്ങളും ഇവിടെ സ്വീകരിക്കില്ല.
കൈലാസ ക്ഷേത്രം: എല്ലോറ ഗുഹകൾ, മഹാരാഷ്ട്ര
ഇവിടത്തെ ആരാധന മൂർത്തി ശിവ ഭഗവാനാണ്. ഔറംഗബാദിലെ എല്ലോറ ഗുഹകളിൽ പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതത്. ഏറ്റവും വലിയ ഹിന്ദു ഗുഹ ക്ഷേത്രമാണ് ഇത്. കൈലാസ ഗുഹാക്ഷേത്രം ഒരു പാറയിലാണ് തീർത്തിരിക്കുന്നത്. മാത്രമല്ല രാമായണവും ഈ ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ഇവിടെ കൊത്തിയിട്ടുള്ള 30 മില്യൺ സംസ്കൃത ഭാഷയിലുള്ള കൊത്ത് പണികളും ഇനിയും എന്താണെന്ന് കണ്ടെത്താനായില്ല.
ലിംഗരാജ ക്ഷേത്രം: ഭുവനേശ്വർ, ഒഡീഷ
ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്, 54 മീറ്റർ ഉയരമുള്ള ഈ ക്ഷേത്രത്തിലെ ആരാധന മൂർത്തി ശിവഭഗവാനാണ്. 1090 സിഇക്കും 1104 സിഇക്കും ഇടയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അവിടെ ശിവ ഭഗവാന്റെയും വിഷ്ണു ഭഗവാന്റെയും സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത് . മാത്രമല്ല ഇവിടത്തെ ഗർഭ ഗൃഹത്തിലെ ശിവലിംഗം സ്വയം ഉയർന്ന് വന്നതാണെന്നാണ് കരുതുന്നത്.
These Shiva temples are full of mysteries ...