ഊണ് കഴിക്കാൻ ഇറച്ചിയും മീനുമില്ലേ? വിഷമിക്കേണ്ട, തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു ഒഴിച്ചുകൂട്ടാൻ.
ചേരുവകൾ
- തേങ്ങ തിരുമ്മിയത് – 1/2 മുറി
- മുളകുപൊടി – 15 ഗ്രാം
- മല്ലിപ്പൊടി – 20 ഗ്രാം
- വറുത്ത ഉലുവാ പൊടി– 2 ഗ്രാം
- വാളൻപുളി– നെല്ലിക്കാ വലുപ്പം വെള്ളത്തിൽ കുതിർത്തത്
- പഴുത്ത തക്കാളി – 2 എണ്ണം നാലായി മുറിച്ചത്
- കടുക് – 5 ഗ്രാം
- ഉണക്കമുളക്– 3 എണ്ണം
- ചുവന്നുള്ളി – 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ്– ആവശ്യത്തിന്
- വെളിച്ചെണ്ണ– 30 മില്ലി
തയാറാക്കുന്ന വിധം
- തേങ്ങയും മുളകു പൊടിയും മല്ലിപ്പൊടിയും ഉലുവാപൊടിയും പുളിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
- ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. അതിലേക്ക് ഉണക്കമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക.
- ശേഷം തക്കാളി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.
- അതിലേക്കു തേങ്ങാ അരച്ചതും ഒന്നര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് പത വരുന്നതു വരെ തിളപ്പിക്കുക.
- കുറച്ചു തണുത്തതിനു ശേഷം വിളമ്പാം.
Coconut with tomatoes ... can be prepared as an exception