15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 26 പേര്‍ അറസ്റ്റില്‍

15 കാരിയെ 29 പേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 26 പേര്‍ അറസ്റ്റില്‍
Sep 24, 2021 10:13 AM | By Truevision Admin

മുംബൈ : മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി.

ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി. ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ആദ്യം ലോക്കല്‍ പൊലീസും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രത്യേക സംഘവും അന്വേഷണം തുടങ്ങി.

ഇതിനോടകം 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറയുന്നു. അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം.

ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നാക്കിനാക്കയില്‍ ടെംപോ വാനില്‍ സ്ത്രി പീഡനത്തിനരയായി മരിച്ചതടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

15-year-old gang-raped by 29 men; 26 people arrested

Next TV

Related Stories
സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

Oct 16, 2021 02:07 PM

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ...

Read More >>
സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

Oct 15, 2021 04:17 PM

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ ക്കേസ്

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ...

Read More >>
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

Oct 15, 2021 03:05 PM

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍....

Read More >>
പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

Oct 15, 2021 01:01 PM

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന് ആരോപണം; ഇരുപത്തിയഞ്ചുകാരിയെ...

Read More >>
'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

Oct 15, 2021 07:36 AM

'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും മകന്‍ വെടിവെച്ച് കൊലപ്പെടുത്തി

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി . കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന...

Read More >>
പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

Oct 14, 2021 06:57 PM

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍.

പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്...

Read More >>
Top Stories