സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്
Advertisement
Jan 18, 2022 02:51 PM | By Adithya O P

തെലങ്കാന: അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ സ്‌കൂളുകൾ, ജൂനിയർ, ഡിഗ്രി കോളജുകൾ എന്നിവിടങ്ങളിലെ ഫീസ് നിയന്ത്രിക്കാനും തീരുമാനമായാതായി അറിയിച്ചു.

തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷയങ്ങൾ പഠിക്കുന്നതിനും മാർഗരേഖ തയ്യാറാക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഉപസമിതിയെയും രൂപീകരിക്കുകയും ചെയിതു.

സർക്കാർ സ്‌കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുമായി 7289 കോടി രൂപ ചെലവിൽ 'മനവൊരു മന ബദി' (നമ്മുടെ ഗ്രാമം, നമ്മുടെ സ്‌കൂൾ) പദ്ധതിക്കും യോഗത്തിൽ മന്ത്രിസഭ അംഗീകാരം നൽകി. പഠനമാധ്യമം ഇംഗ്ലീഷിലാണെങ്കിൽ, ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ അയയ്ക്കാൻ തയ്യാറാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

അതിനാൽ സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠന മാധ്യമമാക്കാനും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തീരുമാനമായി.

പ്രൈമറി തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ വിദ്യാഭ്യാസം നൽകാനും സ്‌കൂളിലെ അന്തരീക്ഷം കുട്ടികൾക്ക് ആകർഷകമാക്കാനും വൃത്തിയും വെടിപ്പുമുള്ളതാക്കാനും ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അധ്യാപകരെ പരിശീലിപ്പിക്കാനും കർമ്മ പദ്ധതി തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

All government schools are now English medium

Next TV

Related Stories
ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന്  പേർ മരണപ്പെട്ടു

May 17, 2022 04:13 PM

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ...

Read More >>
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

May 17, 2022 11:41 AM

കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ റെയ്ഡ്

കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ്. ചെന്നൈ, ദില്ലി അടക്കം ഒന്‍പത് നഗരങ്ങളിലാണ് പരിശോധന....

Read More >>
വിദ്യാഭ്യാസ അവസരങ്ങൾ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: ഡോ. വി ശിവദാസൻ എംപി

May 17, 2022 11:08 AM

വിദ്യാഭ്യാസ അവസരങ്ങൾ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: ഡോ. വി ശിവദാസൻ എംപി

വിദ്യാഭ്യാസ അവസരങ്ങൾ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ...

Read More >>
വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 105 വയസുകാരൻ വിട പറഞ്ഞു

May 17, 2022 10:59 AM

വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 105 വയസുകാരൻ വിട പറഞ്ഞു

വോട്ട് ചെയ്യണമെന്ന അവസാന ആഗ്രഹം പൂർത്തീകരിച്ച് 105 വയസുകാരൻ വിട...

Read More >>
ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിൽ

May 16, 2022 09:40 PM

ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിൽ

ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ്...

Read More >>
ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

May 16, 2022 07:54 PM

ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യാ - നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
Top Stories