#ksudhakaran | ‘ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധം’ -കെ.സുധാകരന്‍

#ksudhakaran | ‘ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധം’ -കെ.സുധാകരന്‍
Jun 22, 2024 05:10 PM | By Athira V

( www.truevisionnews.com ) മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ ഇരുപത് വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. 

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി.ഉന്നത സിപിഐഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല.

കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്.

ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സിപിഎമ്മും നിലപാടെടുക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടായിരം ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്. ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്‍ത്തനം നടത്താന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്.

മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. ടി.പി.വധക്കേസില്‍ നീതി ഉറപ്പാക്കാന്‍ കെകെ രമ എംഎല്‍എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്‍ക്കും കെപിസിസി പിന്തുണ നല്‍കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

#ksudhakaran #against #pinarayivijayan #tp #case

Next TV

Related Stories
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച

Jul 23, 2024 07:29 PM

#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച

നൈപുണ്യ വികസനം , വിദ്യാർത്ഥികൾക്കായുള ഇൻ്റേൺഷിപ്പ് പദ്ധതി എന്നിവ ഭാവി ഭാരതത്തിന് കരുത്ത് പകരുന്നതാണ് എന്നും അദ്ദേഹം...

Read More >>
#MalabarRiverFestival | പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും

Jul 23, 2024 07:20 PM

#MalabarRiverFestival | പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25 മുതല്‍ ചാലിപുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളിപ്പാറയിലും

ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 26ന് വൈകീട്ട് ആറ് മണിക്ക് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന...

Read More >>
#VellapallyNatesan | 'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല; അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും': വിമര്‍ശനവുമായി വെള്ളാപ്പള്ളി

Jul 21, 2024 05:21 PM

#VellapallyNatesan | 'ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല; അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും': വിമര്‍ശനവുമായി വെള്ളാപ്പള്ളി

യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ്...

Read More >>
#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം

Jul 20, 2024 07:37 PM

#CPIM | എസ്എഫ്ഐയിൽ ഇനി ഭാരവാഹിത്വത്തിന് പ്രായപരിധിയില്ല; മാനദണ്ഡം എടുത്ത് കളയാൻ സിപിഐഎം തീരുമാനം

കമ്മ്യൂണിസ്റ്റ് പൈതൃകത്തിന് തന്നെ ചേരാത്ത വിവാദങ്ങളിലാണ് അടുത്തകാലത്തായി എസ്എഫ്ഐ പെടുന്നതെന്നും...

Read More >>
#GSudhakaran | ‘പ്രതിപക്ഷ ബഹുമാനം പ്രധാനം, ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’ - ജി സുധാകരൻ

Jul 20, 2024 07:20 PM

#GSudhakaran | ‘പ്രതിപക്ഷ ബഹുമാനം പ്രധാനം, ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’ - ജി സുധാകരൻ

എന്നാല്‍ ഇപ്പോള്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. രാഷ്ട്രീയമായി ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള...

Read More >>
Top Stories