കോഴിക്കോട് : ( www.truevisionnews.com ) വടകരയിലെ വിവാദ കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ നിന്ന് പിൻ വലിക്കാതെ സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു.
ആരോപണം നേരിട്ട യൂത്ത് ലീഗ് തിരുവള്ളൂർ ശാഖാ സെക്രട്ടറി അല്ല വിവാദ മെസേജിന് പിന്നിൽ എന്ന് പൊലീസ് റിപ്പോർട്ട് വന്നിട്ടും ഏപ്രിൽ 25 ന് പോസ്റ്റ് ചെയ്ത എഫ്ബി പോസ്റ്റ് ആണ് ഇപ്പോഴും തുടരുന്നത്.
പൊലീസ് റിപ്പോർട്ടിനു പിന്നാലെ സിപിഎം സംസ്ഥാന സമിതി അംഗം കെ കെ ലതിക ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കാഫിർ പോസ്റ്റർ പ്രചരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി.
ഈ പോസ്റ്റർ നിർമിച്ചത് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമാണ് എന്നായിരുന്നു സി.പി.എം നേതാക്കളടക്കം പ്രചരിപ്പിച്ചിരുന്നത്.
#cpm #payyoli #area #secretary #mpshibu #did #not #withdraw #kafir #screenshot #facebook